മലപ്പുറം പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്ന വിവാദ പ്രസ്താവനയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......
യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം.......
ന്യൂഡൽഹി: 10 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മഹാത്മാഗാന്ധി സീരീസിലാകും പുതിയ നോട്ടുകളും പുറത്തിറക്കുക. ......
മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ നടി രോഹിണി അവതരിപ്പിക്കുന്ന ഏകാംഗ നാടകത്തെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളും രാജ്യത്തെ കലാ - സാംസ്കാരിക പ്രവർത്തകരും ഉറ്റുനോക്കുന്നത്. പ്രളയൻ സംവിധാനം ചെയ്യുന്ന ഹാഫ് വിഡോസ്(അർധ വിധവകൾ) എന്ന ഏകാംഗ നാടകത്തെയാണ് രാജ്യത്തെ രാഷ്ട്രീയ - കലാ -സാംസ്കാരിക പ്രവർത്തകർ ഉറ്റുനോക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന സംഘപരിവാറിനും ഇഷ്ടമില്ലാത്ത വിഷയമാണ് നടി രോഹിണി അരങ്ങിലെത്തിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
അർധ വിധവകൾക്ക് വേണ്ടി പോരാടുന്ന പർവീണ അഹങ്കറുടെയും, കത്വ പീഡന കൊലപാതക കേസിലെ ഇരയുടെയും, കാശ്മീരിൽ കാണാതാവുകയോ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയോ ചെയ്ത തങ്ങളുടെ ഭർത്താക്കന്മാർക്ക് എന്ത് സംഭവിച്ചു എന്നറിയാതെ അനിശ്ചിതത്വത്തിലായ സ്ത്രീകളുടെയും ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ് സംവിധായകൻ പ്രളയൻ രോഹിണിയിലൂടെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നത്.
മനുഷ്യപുത്രൻ, സാ.വിജയലഷ്മി, കാവിൻമലർ, മായ ആഞ്ചലോ എന്നിവരുടെ കവിതകളിൽ നിന്നും എ.കരിന്റെ ചെറുകഥയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ നാടകം. ......
ഗാസയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഇസ്രയേൽ പിടിച്ചെടുത്തെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നീ ലോട്ടറികളുടെ പേരുകൾ മാറ്റി സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിങ്ങനെയാക്കി. നവീകരണ നടപടികൾ ഈ മാസം അവസാനം മുതൽ പ്രാബല്യത്തിൽ വരും.
പുതിയ വ്യവസ്ഥപ്രകാരം, എല്ലാ ടിക്കറ്റുകളുടെയും ഒന്നാം സമ്മാനം ഒരു കോടി രൂപയാകും. ......
ആലപ്പുഴയിൽ നിന്നും രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താന സിനിമാ താരങ്ങൾക്ക് യുവതികളെയും എത്തിച്ച് നൽകിയിരുന്നെന്ന് റിപ്പോർട്ട്. തസ്ലീമ ഒരു പ്രമുഖ താരത്തിന് പെൺവാണിഭ ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് സൂചന. ......